കൂടാളിഹൈസ്കൂൾ
വടക്കെ മലബാറിലെ പ്രസിദ്ധമായ നായർ തറവാടായ കൂടാളി താഴത്ത് വീട്ടിലെ കാരണവരും മദിരാശി നിയമസഭാംഗവുമായിരുന്ന കെ. ടി കുഞ്ഞിരാമൻ നമ്പ്യാർ 1945ൽ സ്ഥാപിച്ചു
![]() |
| 1969 ൽ ഗാന്ധിജിയുടെ ജന്മ ശതാബ്ദി വർഷത്തിൽ രാഷ്ട്ര പിതാവിന്റെ പാവന സ്മരണക്കായി സ്കൂളിൽ മനോഹരമായ ഒരു ഗാന്ധി മണ്ഡപം നിർമ്മിച്ചു |
മഹാകവി പി കുഞ്ഞിരാമൻനായർ ഒരു വ്യാഴവട്ടക്കാലം ഇവിടെ അദ്ധ്യാപകനായിരുന്നു
കെ. .ടി. മാധവൻ നമ്പ്യാർ ആദ്യത്തെഹെഡ് മാസ്റ്റരും ആയിരുന്നു .കെ .ടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,കെ .ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ,കെ .ടി ചാത്തുക്കുട്ടി നമ്പ്യാർ ,കെ .ടി രാമകൃഷ്ണൻ നമ്പ്യാർ ,എം .കെ രാമകൃഷ്ണൻ ,പി .കൃഷ്ണൻ ,സി കുഞ്ഞിക്കണ്ണൻ കെ .ടി വിപിനചന്ദ്രൻ (മണി മാസ്റ്റർ )വാണിദാസ് ഏളയാവൂർ തുടങ്ങിയ പ്രഗൽഭമതികൾ ഇവിടെ സേവനമനുഷ്ടിച്ചു
മലബാറിൽ പ്രശസ്ത സേവനത്തിനുള്ള അദ്ധ്യാപക അവാർഡ് ആദ്യമായി ലഭിച്ചത് കൂടാളിഹൈസ്കൂൾ ഹെഡ് മാസ്റ്റരും എഴുത്തുകാരനുമായിരുന്ന കെ .ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർക്കാണ് .പി കെ തമ്പാൻ നമ്പ്യാർ ,പള്ളിയറ ശ്രീധരൻ എന്നിവർക്ക് പിന്നീട് സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി
എം. കെ .രാമകൃഷ്ണൻ ,വാണിദാസ് ഏളയാവൂർ ,കെ. പി കുഞ്ഞിരാമൻ നമ്പ്യാർ എന്നീ അദ്ധ്യാപകർ ദേശീയ അദ്ധ്യാപക അവാർഡിന് അർഹരായി
![]() |
| ചില പൂർവവിദ്യാർത്ഥികൾ (1995ലെ സ്മരണികയിലെ ഒരു ചിത്രം ) |
![]() |
| സംസ്ഥാന തല മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികൾ ട്രോഫികളുമായി 2013 (ഗണിത ശാസ്ത്രം ,സയൻസ് ,കലാ സാഹിത്യ വിഭാഗങ്ങൾ ) |
![]() |
| H.M ന്റെ മുറി |










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ