2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

ശ്രീ അനന്ത പദ്‌മനാഭസ്വാമി ക്ഷേത്രം അനന്തപുരം കുമ്പള
കുമ്പളയിൽ നിന്ന് 6 കിമി കിഴക്ക്
92 മീറ്റർ നീളവും വീതിയും ഉള്ള തടാകത്തിലെ വിഷ്ണു ക്ഷത്രം
ഒരു വില്യമംഗലം സ്വാമിയാർ തപസ്സു ചെയ്തത് ഇവിടെയുള്ള ഗുഹയിൽ എന്ന് വിശ്വാസം  സഹായിയായ ദിവ്യരൂപിയായ ബാലന്റെ കുസൃതികൾ സഹിക്കാനാവാതെ അവനെ പുറം കൈ കൊണ്ട് തട്ടിയപ്പോൾ ഇനി അനന്തൻകാട്ടിൽ കാണാം എന്ന് പറഞ്ഞ സ്ഥലം   ഇവിടെയുള്ള  അനന്ത പദ്മനാഭൻ(മഹാവിഷ്ണു ) ഇരിക്കുന്ന രൂപത്തിലുള്ളത് തിരുവന്തപുരത്തേത്  അനന്തശയനത്തിലും . കുളത്തിലെ മുതലായാണ് ഒരു വലിയ ആകർഷണം വളരെ പണ്ട് മുതലേ കുളത്തിൽ ഒരു മുതല കാണപ്പെട്ടിരുന്നു 1945 ൽ  ഒരു രസത്തിനു വേണ്ടി മുതലയെ ഒരു പട്ടാളക്കാരൻ വെടിവെച്ചു കൊന്നെങ്കിലും വേഗം തന്നെ മറ്റൊരു മുതല ആ സ്ഥാനം ഏറ്റെടുത്ത് രണ്ടു ദിവസത്തിനകം ആ പട്ടാളക്കാരൻ പാമ്പു കൊടിയേറ്റും മരിച്ചു        (അനന്തന്റെ പ്രതികാരം  എന്ന് വിശ്വാസം )  
ശോചനീയാവസ്ഥയിൽ ആയിരുന്നു ക്ഷേത്രം 1972 ൽ  കാഞ്ചി കാമകോടി ജയേന്ദ്ര സരസ്വതികളാണ് പുനരുദ്ദാരണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്
പ്രതിഷ്ഠകൾ മഹാവിഷ്ണു ,അനന്ത  പദ്മനാഭൻ ,ശ്രീദവി ,ഭൂദേവി ,ഗണപതി ,ജലദുർഗ്ഗാ,വനശാസ്‌താ
പൂജാസമയം രാവിലെ 5 .30 -ഉച്ച 1 .30 വൈകുന്നേരം 5 .30 -7 .30
മേടം 5 നു വാർഷിക കലശം
വിഷുവിനു പ്രതിഷ്ഠാദിനം മറ്റു പതിവ് വഴി പാട്ടുകൾക്കു പുറമെ മുതലക്കു  വെള്ളി ദിവസങ്ങളിൽ കോഴി നേർച്ചയും അശുദ്ധി  ഉള്ള വീട്ടിലെ കോഴികളെ മുതല സ്വീകയ്ക്കില്ല 

2015 ജനുവരി 1, വ്യാഴാഴ്‌ച

ക്രിസ്തുമസ് ആഘോഷം 2014

ക്രിസ്തുമസ്  ആഘോഷം 2014   
പതിവ് പോലെ ഈ കൊല്ലവും  9  മണിക്ക് തന്നെ പരിപാടികൾ  ആരംഭിച്ച്  3.30 നു സമാപിച്ചു 
ഓർമ്മയിൽ സൂക്ഷിക്കാൻ ചില ചിത്രങ്ങൾ (ചിത്രങ്ങൾ മുഴുവനുമില്ല )
രാമകൃഷ്ണൻ മാസ്റ്ററും കൃഷ്ണൻ മാസ്റ്ററും (അദ്ധ്യക്ഷനും ഉദ്ഘാടകനും ) 
ഷക്കീൽ അഹമ്മദിന്റെ പ്രേരണയാൽ  എത്തിച്ചേർന്ന ദിവ്യയും വിനീതും മറ്റുകുട്ടികളും
അമ്മുക്കുട്ടി ടീച്ചറും വിനോദിനി ടീച്ചറും ചേർന്ന് ഭദ്രദീപം ആദ്യം തന്നെ തെളിയിച്ചിരുന്നു 

പങ്കെടുത്തതിൽ ചിലർ 
കേക്ക് പങ്കിട്ട് ക്രിസ്തുമസ് സ്മരണ പുതുക്കുക്കുന്നു 
പുതിയ ആൾക്കാരെ വാണിദാസ് സ്വീകരിക്കുന്നു 
പുതുതായി മെമ്പർ ആയി ചേർന്ന  മറ്റു രണ്ടുപേർ 
കേക്ക് മുറി 

വാണിദാസ് മാസ്റ്റർ ലതീഷ് പൂവത്തൂരിനെ ആദരിക്കുന്നു (വന്നതിനു ഒരായിരം നന്ദി വാണിദാസ് മാഷേ ...)

പള്ളിയറ ശ്രീധരൻ EPR നെ ആദരിക്കുന്നു, സുമംഗല ടീച്ചറിന്റെ നന്ദി 
മത്സര വിജയികളെ ഹരി മാഷ്‌ അഭിനന്ദിക്കുന്നു 

2014 മാർച്ച് 1, ശനിയാഴ്‌ച

വിനോദയാത്ര പഠനയാത്രയായി മാറിയപ്പോൾ


വിനോദയാത്ര പഠനയാത്രയായി മാറിയപ്പോൾ 
12- 02 -14




 റിട്ടയറീസ് ഫോറത്തിന്റെ യാത്രാ സംഘം 7.30 നു
 മാടായിക്കാവിലെത്തി 
''വന്നവരിൽ മിക്കവാറും പേർ അമ്പലത്തിൽ കയറി. ഒന്ന് രണ്ട് പേർ ക്യാമറയുമായി അലഞ്ഞ്  നടക്കുന്നുണ്ട്  .ഞാൻ ബ്രേക്ക്‌-ഫാസ്റ്റ് ന്റെ പണി നോക്കട്ടെ.''എന്ന് സ്വന്തം പി വി സി 

മാടായിക്കാവ് 

ഒരു ഐതിഹ്യം (നമ്പൂതിരി മാഷ് പറയാഞ്ഞത് )

തളിപ്പറബിലെ രാജരാജേശ്വര ക്ഷേത്രത്തിൽ  പരശുരാമൻ  ഭദ്രകാളിയെയും പ്രതിഷ്ടിച്ചിരുന്നു.

 ഒരിക്കൽ ഭദ്രകാളിയുടെവെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്ക്‌വേറെ
തന്നെ സ്ഥാനം വേണമെന്ന് ആവശ്യപ്പെടുകയും

 കത്തുന്ന വിറക്‌ കൊള്ളി വലിച്ചെറിയുകയും അത് 12കിമി അകലെയുള്ള മാടായിപ്പാറയിൽ  ചെന്ന് വീഴുകയുംചെയ്തു.

അവിടെ പ്രതിഷ്ഠയും നേടി. കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട് 

(തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവർക്കാട്ട്കാവ് എന്ന  പേരിൽ  പ്രശസ്തമായി.

ഭദ്രകാളിയുടെ രൂക്ഷ സ്വഭാവം മാറ്റാനായി പരശുരാമന് പിന്നീട്

 ശിവനെയും കൂടി പ്രതിഷ്ടി ക്കേണ്ടി വന്നു 



രുരുജിത്ത വിധാനത്തിലുള്ളതാണ് ക്ഷേത്രം അത്താഴ പൂജക്ക്‌ കള്ളും 

മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു 

ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലിൽ  

വെക്കുന്നു .രാത്രി ദേവന്മാർ  പൂജ നടത്തും എന്ന് വിശ്വാസം. പിറ്റേന്ന് 

രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ

വാ ൾ )എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ 

 വെക്കുന്നു. അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു 

അത്താഴപൂജക്ക് തൊട്ടു മുൻപ് മാത്രം വാൾ  ശ്രീകോവിലിൽ വെക്കുന്നു.       പിടാരരാണ് പൂജാരിമാർ
പ്രഭാത ഭക്ഷണം കഴിക്കുന്ന ഭക്തജനങ്ങൾ മാടായി പ്പാറ കാണാനുള്ള തിരക്കിലായിരുന്നു 


കാണാൻ ആഗ്രഹിച്ച മാടായിപ്പാറ 





മാടായിപ്പാറയിലെ തടാകം കണ്ടതിനു ശേഷം
കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ ഭൂരിഭാഗം പേരും ബസ്സിലിരുന്നു കണ്ടു 
Photo courtesy YUVJANASENA MUNDAYAATU
നാവൽ അക്കാദമിയിലെ  സ്റ്റഡി ക്ലാസിനു ശേഷം പയ്യന്നൂരിലെ ഗാന്ധി മാവിൻ തണലിൽ സ്വല്പം വിശ്രമം 
വിനോദയാത്ര പഠനയാത്രയായപ്പോൾ 



സ്വാമി ആനന്ദതീർത്ഥ സമാധി മണ്ഡപത്തിന്റെ മുന്നിൽ 

ഗാന്ധിജിയുടെ ചിതാഭസ്മം കെ കേളപ്പൻ സൂക്ഷിച്ചു വെച്ചസ്ഥലം.ഇന്ന്  ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കോമ്പൌണ്ടിലാണ് 

ഉച്ച ഭക്ഷണത്തിനു ശേഷം പി അനുസ്മരണവും ബേക്കൽ കോട്ടയും 
ദേശാഭിമാനി പത്രത്തിൽ വന്ന ഒരു വാർത്ത മുകളിൽ 

കവിയുടെ ഒരു ചിത്രം പി സ്മാരകത്തിൽ 

കവിയുടെ മകൻ രവീന്ദ്രൻ  സംസാരിക്കുന്നു 

സദസ്സിന്റെ ഒരു ഭാഗം 
ഊഴം കാത്തിരിക്കുന്ന മറ്റൊരു പ്രാസംഗികൻ 
കവിയുടെ മകൻ കവിയുടെ ശിഷ്യരുമായി ഓർമകൾ പങ്കുവെക്കുന്നു 
നരസിഹം ലങ്കോട്ടി സ്വാമിയുടെ ആശ്രമത്തിലെ ഒരു ചുമർ ചിത്രം 


 താഴെ ആശ്രമത്തിന്റെ പുറക്കാഴ്ച 


ആശ്രമത്തിൽ നിന്ന് മടങ്ങുന്ന ഹരിമാഷ് 


ആശ്രമത്തിൽ ചില ഭക്തകൾ 


ഇരുംബഴിക്കുള്ളിൽ ദൈവമുണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ഗുരുവും ശിഷ്യയും 

എല്ലാവരെയും ബേക്കൽ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നു 

കുറച്ചു നടന്നാൽ തടിക്കു നല്ലതാണ് എന്ന് കണ്ടുപിടിച്ചവർ 

വസുമതിയും കൂട്ടുകാരും ബസ്സ്‌ കാത്തു നിൽക്കുന്നു 


''വത്സാ ഞാനും വരട്ടെയോ  നിന്റെ കൂടെ'' എന്ന് ചോദിക്കുന്ന ആടുകൾ 

തിരിച്ച് പോകാൻ സമയമായി എന്ന് പറയുന്ന   കണ്‍വീനർ 
ഓടിക്കളിക്കുന്നവർ 

രാജൻ മാഷക്ക്  ഒരു ഫോ ഫോണ്‍ കാൾ 

രാമകൃഷ്ണൻ മാഷെ എന്തോ പറഞ്ഞു പറ്റിച്ച്  ഇഞ്ചിമിട്ടായി തീറ്റിക്കുന്ന രവി മാഷ് 


സമയം സന്ധ്യയായി എന്ന് പിറുപിറുക്കുന്ന രണ്ടു വീട്ടമ്മമാർ 

സംഘത്തിലെ മുതിർന്ന പൌരന്മാർ 

സന്ധ്യ കഴിഞ്ഞാൽ അസംതൃപ്തരായ ഇക്കേരി രാജാക്കന്മാരുടെ ആത്മാക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട് സന്ദർശകരെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാറും ഉണ്ട് എന്ന് വിശ്വാസം 
ആ ആത്മാക്കൾക്ക്‌ നിത്യാശാന്തി നേരുന്നു 

2013 ഡിസംബർ 11, ബുധനാഴ്‌ച

രൂപീകരണ സംഗമം (2009 ഡിസംബർ 25 )

രൂപികരണ സംഗമം 





കൂടാളി ഹൈ സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത അദ്ധ്യാപകരുടെയും  അന ദ്ധ്യാപകരുടെയും ഒരു കൂട്ടായ്മ സംഘടിപ്പിക്കണ മെന്നുള്ളത് സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത പലരുടെയും മനസ്സിലുള്ള ഒരു ആശയമായിരുന്നു.
                                                                                                                                             
അങ്ങിനെയാണ് റിട്ടയർ ചെയ്തവരുടെ ഒരു സംഗമം
 2009 ഡിസംബർ25 ന് 

വെള്ളിയാഴ്ച സ്കൂളിൽ സംഘടിപ്പിക്കുന്നത് .റിട്ടയർ

 ചെയ്തവരിൽ അന്ന് 

ജീവിച്ചിരിപ്പുണ്ടായിരുന്ന 77 പേരിൽ 66 പേരും ആ

 പരിപാടിയിൽ

 പങ്കെടുത്തുവെന്നത്ആവേശകരമായ അനുഭവമായി



'കൂടാളി ഹൈസ്കൂൾ റിട്ടയറീസ് ഫോറം' അന്ന് രൂപം 

കൊണ്ടു .ശ്രീ വാണിദാസ് 

എളയാവൂരായിരുന്നു ഈ പേർ  നിർദ്ദേശിച്ചത്‌ .




ആദ്യത്തെ ഭാരവാഹികൾ 

ശ്രീ. കെ . ടി. രാമകൃഷ്ണൻ നമ്പ്യാർ (chairman )

ശ്രീ .കെ .ടി .മുരളീധരൻ നമ്പ്യാർ (Vice chairman )

ശ്രീ .ഇ .പി .ആർ .വേശാല (Convener)

കെ .കെ .ഗീതാനന്ദൻ (jo .convener )

ശ്രീ  എൻ .വി  വത്സരാജൻ (Treasurer )